Breaking News

മടിക്കൈ സ്വദേശിയായ യുവാവ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ


കാഞ്ഞങ്ങാട്: യുവാവ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. മടിക്കൈ മേക്കാട്ട് സ്വദേശിയും എൽ വി ടെമ്പിൾ സമീപത്തെ സൂര്യവംശി ഹോട്ടലിലെ റിസപ്ഷൻ ജീവനക്കാരനുമായ അരീക്കര അനൂപ് (33) ആണ് മരിച്ചത്.
ഇന്നലെ രാത്രി 8.45 മണിയോടെയാണ് ഇതേ ഹോട്ടലിലെ റൂമിയിൽ രക്തം ഛർദ്ദിച്ച് മരിച്ചതായി കണ്ടത്.
യുവാവിന് തലയിൽ മുറിവേറ്റ പരിക്കുണ്ട്. അനൂപ് പത്ത് ദിവസത്തോളമായി ജോലിയിൽ പ്രവേശിച്ചിരുന്നില്ലെന്ന് പറഞ്ഞു. കുറച്ച് ദിവസമായി അനൂപ് ഈ ഹോട്ടൽ മുറിയിൽ താമസിച്ച് വരികയായിരുന്നു. താമസിച്ചിരുന്ന മുറിയിലാണ് മരിച്ച നിലയിൽ കണ്ടത്. ഹോസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ എം.പി .ആസാദിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ പറയാനാവൂയെന്ന് ഇൻസ്പെക്ടർ പറഞ്ഞു. കാസർകോട് നിന്ന് ഫോറസിക് വിദഗ്ധർ സ്ഥലത്ത് എത്തി പരിശോധന നടത്തി. ജില്ലാശുപത്രിയിലുള്ള മൃതദേഹം പോലീസ് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും.
മാതാവ് :ഓമന. പിതാവ് ബാലകൃഷ്ണൻ സഹോദരി:ആശ.

No comments