Breaking News

പുലയനടുക്കം സുബ്രഹ്മണ്യ കോവിലിൽ ആണ്ടിയൂട്ട് പൂജ മഹോത്സവം സമാപിച്ചു


കോളംകുളം: കാവടി സഞ്ചാരം നിലനിൽക്കുന്ന പ്രമുഖ സുബ്രമണ്യ കോവിൽ ആയ പുലയനടുക്കം സുബ്രമണ്യ കോവിലിൽ 3ദിവസങ്ങളിലായി നടന്ന ആണ്ടിയുട്ട് പൂജ മഹോത്സവം സമാപിച്ചു. 15ദിവസത്തെ മടികൈ, കാഞ്ഞങ്ങാട് , വഴുന്നോരടി, കിനാനൂർ കരിന്തളം, കോളംകുളം ദേശങ്ങളിലൂടെ സഞ്ചാരം നടത്തി കോവിൽ പൂജാരി കൃഷ്ണൻ പൂജാരിയുടെ നേതൃത്തിൽ വിവിധ പൂജ കർമങ്ങളോടെ അവസാനിച്ചു, കോവിലിൽ പ്രസാദമായ അന്നദാനം കഴിക്കാനും കാലാപരിപാടികൾ ആസ്വദിക്കാനും നിരവധി ആളുകൾ ആണ് കോവിലിൽ എത്തി ചേർന്നത്, കോവിലിൽ നിന്നും പഴനി യാത്ര നാളെ പുറപ്പെടുന്നത്തോടെ ഇ വർഷത്തെ പരിപാടികൾ അവസാനിക്കും.

No comments