Breaking News

കള്ളാറിൽ നിന്നും കാണാതായ വയോധികൻ കോഴിക്കോട്ട് ട്രെയിൻ തട്ടി മരിച്ചനിലയിൽ


രാജപുരം: കത്തെഴുതി വെ ച്ച ശേഷം വീട് വിട്ട വയോധികനെ കോഴിക്കോട് പന്നിയങ്ക
ര റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി.
ചെറിയ കള്ളാറിലെ വെളിഞ്ഞക്കാലായിൽ ഹൗസിൽ കരുണാകരൻ എന്ന കുഞ്ഞിനെ യാണ് (75) ഇന്നലെ വൈകീട്ട് പന്നിയങ്കര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ച നില
യിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് കരുണാകരൻ വീ ട്ടിൽ നിന്നും ഇറങ്ങിയത്. തന്നെ അന്വേഷിക്കേണ്ടതില്ലെന്ന് വീട്ടിൽ കത്തെഴുതിവെച്ചിരുന്നു.
വീട്ടുകാരുടെ പരാതിയിൽ രാജപുരം പോലീസ് കേസെടു ത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ട്രെയിൻ ത ട്ടിമരിച്ചതായി വിവരം ലഭിച്ചത്. അവിവാഹിതനാണ്. സഹോ ദരങ്ങൾ: ചെല്ലപ്പൻ, പത്മാക്ഷി, പ്രഭാകരൻ, സുകുമാരൻ. മ തദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയി ലേക്ക് മാറ്റി.

No comments