കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ധനസഹായം കൈമാറി
വള്ളിക്കടവ് :രോഗബാധിതയാൽ ദുരിതമനുഭവിക്കുന്ന കുടുംബത്തിന് കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വരൂപിച്ച സാമ്പത്തിക സഹായം കൈമാറി.ബളാൽ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ കുടുംബത്തിന്റെ ദയനീയ അവസ്ഥ പഞ്ചായത്ത് അംഗം ജെസ്സി സെബാസ്റ്റ്യനാണ് കൂട്ടായ്മ അംഗങ്ങളെ അറിയിച്ചത്. തുടർന്ന് കൂട്ടായ്മ അംഗങ്ങളായ ഡാർലിൻ ജോർജ് കടവനും സജു സണ്ണിയും ഭവനം സന്ദർശിക്കുകയും സഹായ തുക കണ്ടെത്താനുള്ള ശ്രമo കെ എസ് യു കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഇന്ന് രോഗിയുടെ കുടുംബത്തിൽ എത്തിയ കൂട്ടായ്മ അംഗങ്ങൾ തങ്ങൾ സ്വരൂപ്പിച്ച തുക പഞ്ചായത്ത് അംഗം ജെസ്സി സെബാസ്റ്റ്യന് കൈമാറി. പഞ്ചായത്ത് അഗം പി സി രഘു നാഥൻ, സാജു സണ്ണി,ഡാർലിൻ ജോർജ് കടവൻ, ചാക്കോ പി എ, സ്കറിയ കാഞ്ഞമല, ഷിജോമോൻ തെങ്ങും തോട്ടം എന്നിവർ പങ്കെടുത്തു.
No comments