Breaking News

സ്‌പെഷ്യൽ ഡ്രൈവ്; ജില്ലയിൽ നൂറിലധികം പേർ അറസ്റ്റിൽ


കാസര്‍കോട് ജില്ലയില്‍ പൊതുജന സുരക്ഷ മുന്‍നിര്‍ത്തി പോലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ പിടികിട്ടാപ്പുള്ളികള്‍, വാറന്റ് പ്രതികള്‍, കാപ്പ, മോഷണ പ്രതികള്‍ തുടങ്ങി നൂറിലധികം പേര്‍ അറസ്റ്റിലായി. ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് എല്‍.പി വാറന്റ് പുറപ്പെടുവിച്ച 13 പേരും, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച 104 പേരുമാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി പി.ബിജോയിയുടെ നേതൃത്വത്തിലാണ് ജില്ലയില്‍ വിവിധ സ്റ്റേഷന്‍ പരിധികളില്‍ സ്‌പെഷ്യല്‍ ഡ്രൈവ് പരിശോധനകള്‍ നടന്നത്.


No comments