Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിൽ വിവിധ പാർട്ടികളിൽ നിന്നും ബി ജെ പിയിലേക്ക് വന്നവർക്ക് സ്വീകരണപരിപാടി നടത്തുന്നു ; സംഘാടകസമിതി രൂപീകരിച്ചു


പരപ്പ : കിനാനൂർ കരിന്തളം പഞ്ചായത്തിൽ വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ നിന്നും ബിജെപിയിലേക്ക് കടന്നു വന്നിട്ടുള്ള പരിണിത പ്രജ്ഞരായ വ്യക്തിത്വങ്ങൾക്ക് സമുചിതമായ രീതിയിലുള്ള സ്വീകരണമൊരുക്കുന്നതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. മുതിർന്ന കോൺഗ്രസ്സ് നേതാവും കെപിസിസി അംഗവുമായ ശ്രീ കെ കെ നാരായണൻ, പരപ്പയിലെ സി പി എം നേതാവ് ചന്ദ്രൻ പൈക്ക എന്നിവർക്കും അതോടൊപ്പം സംഘ പ്രസ്ഥാനങ്ങളിലേക്ക് കടന്നു വരുന്ന നിരവധി പേർക്കുമായിട്ടാണ് സ്വീകരണമൊരുക്കുന്നത്. കരിന്തളം തോളേനിയിൽ ചേർന്ന സംഘാടക സമിതിയോഗത്തിൽ , സംഘപ്രസ്ഥാനങ്ങളുടെ മുതിർന്ന നേതാവ് ശ്രീ കെ രാധാകൃഷ്ണൻ അധ്യക്ഷനായി. ബി ജെ പി സംസ്ഥാന സമിതി അംഗവും സ്റ്റേറ്റ് ലീഗൽ സെൽ കോ ഓർഡിനേറ്ററുമായ അഡ്വ: മനോജ്കുമാർ ഉൽഘാടനം ചെയ്തു. ബി ജെ പി ജില്ലാ കമ്മിറ്റിഅംഗം അഡ്വ. കെ രാജഗോപാൽ, പ്രമോദ് വർണ്ണം , വിസി പത്മനാഭൻ,എന്നിവർ സംസാരിച്ചു .രാഷ്ട്രീയ സ്വയം സേവകസംഘം ജില്ലാ കാര്യകർത്താവ് ഹരീഷ്കുമ്പളപ്പള്ളി കാര്യങ്ങൾ വിശഭീകരിച്ചു. ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എസ് കെ ചന്ദ്രൻ സ്വാഗതവും ജന: സെക്രട്ടറി മധു വട്ടിപ്പുന്ന നന്ദിയുംപറഞ്ഞു.

സംഘാടകസമിതി ഭാരവാഹികൾ:

അഡ്വ. കെ രാജഗോപാൽ- ചെയർമാൻ

വൈസ് ചെയർമാൻമാർ:

കെ വി ഭാസ്കരൻ പയ്യങ്കുളം , എവി ദാമോദരൻ കരിന്തളം, പ്രമോദ് വർണ്ണം , ചന്ദ്രാവതി മേലത്ത്


ജനറൽ കൺവീനർ: എസ് കെ ചന്ദ്രൻ

കൺവീനർമാർ: മധു വട്ടിപ്പുന്ന , സി കെ സുകുമാരൻ, സുഗതൻ പണിക്കർ, രഞ്ജിത്ത് വരയിൽ, പ്രകാശൻ കുമ്പളപ്പള്ളി, ഇന്ദുലേഖ കരിന്തളം

ട്രഷറർ: വി സി പത്മനാഭൻ

No comments