സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 4ന് ആരംഭിക്കും. പരീക്ഷ തീയതിയും ടൈംടേബിളും പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 4ന് ആരംഭിക്കുന്ന പരീക്ഷ 25-ന് അവസാനിക്കും. രാവിലെയാണ് പരീക്ഷയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. മാതൃക പരീക്ഷ 19 മുതല്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. യര്‍സെക്കന്‍ഡറി, വിഎച്ച്എസ്സി പരീക്ഷകളും മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും. മറ്റ് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 18 മുതല്‍ 26 വരെയായിരിക്കും നടത്തുക. എല്‍പി, യുപി സ്‌കൂളുകളില്‍ മാര്‍ച്ച് അഞ്ച് മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും.
No comments