ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നു
ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നു. ഉപകരണങ്ങളുടെ ആവശ്യകത നിര്‍ണ്ണയിക്കുന്നതിന് പരപ്പ ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്കായി ഫെബ്രുവരി 21ന് കോടോം-ബേളൂര്‍ സി.എച്ച്.സിയിലും 22ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്കായി മുളിയാര്‍ സ്‌നേഹ ബഡ്‌സ് സ്‌കൂളിലും, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്കായി ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടിലും, 23ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്കായി പിലിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും, 24ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്കായി മഞ്ചേശ്വരം താലൂക്ക് ഹോസ്പിറ്റലിലും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് മെഡിക്കല്‍ ക്യാമ്പ്. സഹായ ഉപകരണങ്ങള്‍ ആവശ്യമുള്ള ഭിന്നശേഷിക്കാര്‍ ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കല്‍ രേഖകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ക്യാമ്പില്‍ പങ്കെടുക്കണം
No comments