നർക്കിലക്കാട് ടൗണിനോട് അവഗണന: ഓട്ടോ ടാക്സി സംയുക്ത സമരസമിതിയും ചുമട്ട് തൊഴിലാളികളും നാട്ടുകാരും സൂചനാ പണിമുടക്ക് നടത്തി
വെള്ളരിക്കുണ്ട് : ഭീമനടി - ചിറ്റാരിക്കാൽ റോഡ് പണി പുരോഗമിക്കുന്നതിനിടെ നർക്കിലക്കാട് ടൗണിൽ ടാറിങ് നടത്താനാകാത്ത സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് ഓട്ടോ ടാക്സി സംയുക്ത സമരസമിതിയും ചുമട്ട് തൊഴിലാളികളും നാട്ടുകാരും സൂചനാ പണിമുടക്ക് നടത്തി. ചില കെട്ടിട ഉടമസ്ഥരുടെ അനാവശ്യ പിടിവാശിയാണ് റോഡ് പണി തടസപ്പെടാൻ കാരണം എന്നാരോപിച്ചാണ് നർക്കിലക്കാട് സൂചനാ പണിമുടക്ക് നടന്നത്.
എം.കെ കുമാരൻ, ഫിലിപ്പോസ് കടുപ്പിൽ, സജീവൻ കാഞ്ഞിരക്കാട്ട്, കൃഷ്ണൻ മനിയേരി, സ്കറിയ അബ്രഹാം, കെ.വി ബാലൻ എന്നിവർ സംസാരിച്ചു ഓട്ടോ ടാക്സി തൊഴിലാളികളും, ചുമട്ട് തൊഴിലാളികളും നാട്ടുകാരും സമരത്തിൽ പങ്കെടുത്തു. പ്രശ്നത്തിന് ശാശ്വത പരിഹാരത്തിന് ബന്ധപ്പെട്ടവരും ഉദ്യോഗസ്ഥരും തയ്യാറായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പും നൽകി
No comments