Breaking News

വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അജിത്ത് സി ഫിലിപ്പിന് വ്യാപാരി വ്യവസായി ഏകോപന സമിതി യാത്രയയപ്പും ആദരവും നൽകി


വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും ഹെൽത്ത് സൂപ്പർവൈസറായി എറണാകുളത്തേക്ക് സ്ഥലം മാറിപ്പോകുന്ന ഹെൽത്ത് ഇൻസ്പെക്ടർ അജിത് സി ഫിലിപ്പിന് വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് യാത്രയയപ്പ് നൽകി. യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ അധ്യക്ഷത വഹിച്ചു.ബലാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയംഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് വാർഡ് മെമ്പർ ബിനു കെ ആർ വനിതാ വിങ്ങ് ജില്ലാ ജനറൽ സെക്രട്ടറി മായാ രാമചന്ദ്രൻ, റിങ്കു മാത്യു ഷോണി കെ ജോർജ് എന്നിവർ പ്രസംഗിച്ചു. കെഎം കേശവൻ നമ്പീശൻ സ്വാഗതവും ബാബു മാത്യു നന്ദിയും പറഞ്ഞു. യൂണിറ്റിന്റെ സ്നേഹോപഹാരം പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം അജിത് സി ഫിലിപ്പിന് നൽകി.

No comments