വെള്ളരിക്കുണ്ട് ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലെക്സിന് 4 കോടി .. കോട്ടൻഞ്ചേരി ഇക്കോ ടൂറിസം പദ്ധതിക്ക് 89.99ലക്ഷം.. സമഗ്രവികസനം ലക്ഷ്യമിട്ട് ബളാൽ പഞ്ചായത്ത് ബജറ്റ്
വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി 50.59ലക്ഷം രൂപപ്രാരംഭ ബാക്കിയും 41.79കോടി രൂപ വരവും 42.11 കോടി രൂപ ചിലവും 18.43ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എം. രാധാമണി അവതരിപ്പിച്ചു..
ഉത്പാദന മേഖലയിൽ തെങ്ങ് കൃഷി വികസനത്തിന് 22.08ലക്ഷം രൂപയും കവുങ് കൃഷിക്ക് 5.5ലക്ഷം നെൽ കൃഷി വികസനം 2.29ലക്ഷം. പച്ചക്കറി വികസനം 1.5 ലക്ഷം. മത്സ്യ കൃഷി വികസനം 1.6 ലക്ഷം മൃഗസംരക്ഷണം 52.4ലക്ഷം സേവന മേഖലയിൽ പാവപ്പെട്ടവർക്ക് ഭവന പുനരുദ്ധരണത്തിന് 16 ലക്ഷം. ഭവന നിർമ്മാണം 5.98 കോടി. ശുചിത്വ മേഖലയിൽ 48.08ലക്ഷം. സ്വാന്തന പരിചരണം പാലിയേറ്റിവ് 10 ലക്ഷം. വയോജന ക്ഷേമം 22.32 ലക്ഷം. ഭിന്ന ശേഷി 13 ലക്ഷം. ആരോഗ്യ മേഖലക്ക് 40.19 ലക്ഷം. വിവിധ അംഗണവാടി കളുടെ വികസനം 29.57ലക്ഷം. വനിതവികസനപദ്ധതി 19.9ലക്ഷം. വിദ്യാഭ്യാസമേഖലയിൽ പ്രൈമറി സ്കൂളുകളുടെ അടിസ്ഥാനവികസനത്തിന് 18.5 ലക്ഷം.സ്ത്രീകൾക്കും കുട്ടികൾക്കും പോഷകആഹാരപദ്ധതി 35 ലക്ഷം. പശ്ചാത്തലമേഖലയിൽ വിവിധ റോഡു കളുടെ വികസനത്തിന് 4.97 കോടി രൂപ. വെള്ളരിക്കുണ്ട് ബസ്റ്റാന്റ് കം ഷോപ്പിംഗ് കൊമ്പ്ലക്സിന് 4 കോടി കുടിവെള്ളപദ്ധതിക്ക് 13.5 ലക്ഷം. ചേരിപ്പാടി പട്ടികവർഗ്ഗ കോളനി കമ്മൂണിറ്റി ഹാൾ നിർമ്മാണം 15 ലക്ഷം. ഹാപ്പിനസ് പാർക്ക് 10.5 ലക്ഷം. കോട്ടൻ ഞ്ചേരി ഇക്കോ ടൂറിസം പദ്ധതിക്ക് 89.99ലക്ഷം.
പട്ടിക വർഗ്ഗ ക്ഷേമത്തിന് ഭവനനിർമ്മണം 3.55 കോടി. വായോജനങ്ങൾക്ക് കട്ടിൽ. കുടിവെള്ള ടാങ്ക് 8 ലക്ഷം. തെയ്യം കലാകാരൻമാർക്ക് ആടയാഭരണങ്ങൾ വാങ്ങാൻ 4 ലക്ഷം കൊളനികളിൽ സോളാർ ലൈറ്റ് സ്‌ഥപിക്കാൻ 5 ലക്ഷം പട്ടികജാതി വികസനത്തിനായി ഭവനപുനരുദ്ധരണത്തിനും ഭവനനിർമ്മാണത്തിനും പ്രധാന്യം നൽകി 5.61000 രൂപയും ബജറ്റിൽ വകയിരുത്തി..
പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു.. പ്രതിപക്ഷ അംഗങ്ങളായ സന്ധ്യ ശിവൻ. കെ. വിഷ്ണു എന്നിവർ ബജറ്റിനെ അനുകൂലിച്ചു.
സ്ഥിരം സമിതി അംഗങ്ങൾ ആയ എൻ. ജെ. മാത്യു. ടി. അബ്ദുൾ കാദർ. മോൻസി ജോയ്. പഞ്ചായത്ത് അംഗങ്ങൾ ആയ ജോസഫ് വർക്കി. പി. സി. രഘുനാഥൻ. ദേവസ്യ തറപ്പേൽ. വിനു കെ. ആർ ശ്രീജ രാമചന്ദ്രൻ. ജെസ്സി ചാക്കോ. ബിൻസി ജെയിൻ. എം. അജിത. പി. പത്മാവധി. എന്നിവർ പ്രസംഗിച്ചു..
പഞ്ചായത്ത് സെക്രട്ടറി അജയഘോഷ് സ്വാഗതം പറഞ്ഞു..
No comments