കുരുന്നു പ്രതിഭകളുടെ സർഗ്ഗവേദിയായി ലിറ്റിൽ ബേർഡ്സ് സ്കൂൾ വാർഷികം
വെള്ളിക്കോത്ത്: കുരുന്നു പ്രതിഭകളുടെ കലാ പ്രകടനങ്ങളിലൂടെ അവിസ്മരണീയ അനുഭവമായി സ്കൂൾ വാർഷികാഘോഷം. വെള്ളിക്കോത്ത് ലിറ്റിൽ ബേർഡ്സ് ഇംഗ്ലീഷ് സ്കൂളിൻ്റെ 24ാം വാർഷികാഘോഷ വേദിയാണ് ശ്രദ്ധേയമായത്. പ്രദേശത്തെ വിദ്യാഭ്യാസ രംഗത്തും കലാസാംസ്കാരിക രംഗത്തും കൃത്യമായ ഇടപെടലുകളിലൂടെ നിറഞ്ഞു നിൽക്കുന്ന സ്കൂളിൻ്റെ വാർഷികം നാടിൻ്റെ ഉത്സവമായി മാറുകയായിരുന്നു.
യുവകവി ബാലഗോപാലൻ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പ്രഭ വിനോദ് അദ്ധ്യക്ഷയായി. ജയകുമാർ നെല്ലിത്തറ, ജോയിഷ് മുത്തു , സുരേഷ്കുമാർ പുല്ലൂർ, ശ്രീജ ടീച്ചർ എന്നിവർ സംസാരിച്ചു.
No comments