Breaking News

എണ്ണപ്പാറ ഊരു പതിയിൽ തെയ്യം കെട്ടുത്സവം ഏപ്രിൽ 2, 3 തീയ്യതികളിൽ


തായന്നൂർ: ഗോത്ര വിശ്വാസങ്ങളും സംസ്കാരവും അടയാളമായി നിലനിർത്തി പോന്ന എണ്ണപ്പാറ പാറക്കാട്ട് ചെർക്കടൻ ഇല്ലത്ത് മലയാറ്റുകര ഊരു പതിയിൽ തെയ്യം കെട്ടുത്സവം ഏപ്രിൽ 2 , 3 ചൊവ്വ ,ബുധൻ ദിവസങ്ങളിൽ നടക്കും.
     ഗോത്ര മൂപ്പൻമാരുടെ കാർമികത്വത്തിൽ ഏപ്രിൽ രണ്ടിന് എണ്ണപ്പാറ താഴത്ത് വീട്ടിൽ കുറത്തിയമ്മ ദേവസ്ഥാനത്ത് നിന്ന് ഊരുപതിയിലേക്ക് കലവറനിറക്കൽ ചടങ്ങോടെ തുടക്കമാവും.
    രാത്രി മുതൽ ഗോത്രാചാര്യൻമാരുടെ നേതൃത്വത്തിൽ പതിമുറ്റത്ത് തെയ്യങ്ങളുടെ തുടങ്ങലും പുറപ്പാടും നടക്കും. 
      കീഴാളരെന്നും അധ:സ്ഥിതരെന്നും മുദ്രകുത്തി സമൂഹത്തിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തിയ ഗോത്ര ജനതയുടെ ഉയർത്തെഴുന്നേൽപ്പിൻ്റെ കാലമാണ് തെയ്യക്കാലം. ജാതി - മത - നിറഭേദമന്യേ എല്ലാവർക്കും ഗുണം വരട്ടേയെന്ന് അനുഗ്രഹം ചൊരിയാൻ  14 തെയ്യങ്ങൾ പതിമുറ്റത്തെത്തും.
   ധർമ്മ ഗുരു, കുറത്തിയമ്മ, വീരൻ തെയ്യം, കല്ലപ്പള്ളി ചാമുണ്ഡിയമ്മ,പൊട്ടൻ തെയ്യം, പഞ്ചുരുളി (ജോഡി), കല്ലുരുട്ടി, മന്ത്രമൂർത്തി, പടിഞ്ഞാറെ ചാമുണ്ഡി,കുടുംബ തെയ്യം, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി, കരിഞ്ചാമുണ്ഡി, ഗുളികൻ തുടങ്ങിയ തെയ്യങ്ങളാണ് ഭക്തർക്ക് അനുഗ്രഹം ചൊരിയാൻ പതിമുറ്റത്തെത്തുക. പരപ്പ പന്നിയെറിഞ്ഞ കൊല്ലിയിലെ കൊടക്കൽ കുഞ്ഞികണ്ണൻ മൂപ്പനാണ് മലയാറ്റുകര ഉരുപതിയിൽ തെയ്യം കെട്ടിന് അടയാളം വാങ്ങിയത്.

No comments