ഉത്തരമേഖല വടംവലി മത്സരം കമ്പപ്പോര് മാര്‍ച്ച് 31 ന് ബാനത്ത് നടക്കും
ഉത്തരമേഖല വടംവലി മത്സരം കമ്പപ്പോര് മാര്‍ച്ച് 31 ന് ബാനത്ത് നടക്കും. ബാനം ഗവ.ഹൈസ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ഫ്‌ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ട്രോഫിക്ക് പുറമേ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് യഥാക്രമം 12022, 7077, 5055, 3033 രൂപ വീതം സമ്മാനമായി ലഭിക്കും. ഇതിനു പുറമെ കോര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്ന നാല് ടീമുകള്‍ക്ക് 1000 രൂപ വീതവും ലഭിക്കും. സംഘാടക സമിതി രൂപീകരിച്ചു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ ബാനം കൃഷ്ണന്‍, മദര്‍ പിടിഎ പ്രസിഡന്റ് വി.എന്‍ മിനി, വികസനസമിതി ചെയര്‍മാന്‍ കെ.എന്‍ ഭാസ്‌കരന്‍, പ്രധാനധ്യാപിക സി.കോമളവല്ലി, സീനിയര്‍ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി സഞ്ജയന്‍ മനയില്‍, അനൂപ് പെരിയല്‍ സംസാരിച്ചു. ഭാരവാഹികള്‍: പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.ഗോപാലകൃഷ്ണന്‍, ബാനം കൃഷ്ണന്‍, കെ.എന്‍ ഭാസ്‌കരന്‍, കെ.കെ കുഞ്ഞിരാമന്‍ (രക്ഷാധികാരികള്‍), പി.മനോജ് കുമാര്‍ (ചെയര്‍മാന്‍), പാച്ചേനി കൃഷ്ണന്‍, വി.എന്‍ മിനി, രജിത ഭൂപേഷ് (വൈസ് ചെയര്‍മാന്‍), സി.കോമളവല്ലി (കണ്‍വീനര്‍), പി.കെ ബാലചന്ദ്രന്‍, സഞ്ജയന്‍ മനയില്‍ (ജോ.കണ്‍വീനര്‍).
No comments