Breaking News

ഉപ്പള ടൗണിൽ നിന്നും പട്ടാപ്പകൽ 50 ലക്ഷം രൂപ കൊള്ളയടിച്ചു


ഉപ്പളയില്‍ എടിഎമ്മില്‍ പണം നിക്ഷേപിക്കുന്നതിനിടെ ജീവനക്കാരെ ആക്രമിച്ച് 50 ലക്ഷം രൂപ കൊള്ളയടിച്ചു. ടൗണിലെ ആക്‌സിസ് ബാങ്കിന്റെ എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനിടയിലാണ് ചീറിപ്പാഞ്ഞെത്തിയ കൊള്ള സംഘം വാഹനം അടിച്ചു തകര്‍ത്ത് പണവും കൈക്കലാക്കി കടന്നുകളഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

No comments