Breaking News

കേന്ദ്ര സേനയും കേരള പൊലീസും റൂട്ട് മാര്‍ച്ച് നടത്തി


ലോകസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബേക്കല്‍ ഡിവിഷന്‍ പരിധിയില്‍ കേന്ദ്ര സേനയും കേരള പൊലീസും റൂട്ട് മാര്‍ച്ച് നടത്തി. ഉദുമ മുതല്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ വരെയും ബേക്കല്‍ കോട്ട ജംഗ്ഷന്‍ മുതല്‍ ബേക്കല്‍ ജംഗ്ഷന്‍ വരെയുമാണ് സിആര്‍പിഎഫ് രണ്ട് ഫ്‌ലാറ്റൂണും, കേരള പൊലിസും റൂട്ട് മാര്‍ച്ച് നടത്തിയത്. ബേക്കല്‍ ഡിവൈഎസ്പി ജെയിന്‍ ഡൊമിനിക്ക്, ബേക്കല്‍ ഇന്‍സ്പക്ടര്‍ എസ് അരുണ്‍ഷാ,സിആര്‍പിഎഫ് ഇന്‍സ്പക്ടര്‍ സുരേന്ദ്ര സിങ്, മേല്‍പറമ്പ് സബ് ഇന്‍സ്പക്ടര്‍മാരായ അരുണ്‍ മോഹന്‍, എഎന്‍ സുരേഷ് കുമാര്‍ എന്നിവര്‍ നേത്യത്വം നല്‍കി.


No comments