Breaking News

പരപ്പ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷയരോഗ ബോധവൽക്കരണ പരിപാടി നടത്തി


വെള്ളരിക്കുണ്ട് : മാർച്ച്‌ 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌, കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരും കുടുംബാംഗങ്ങളും അണിനിരന്ന ബോധവൽക്കരണ റാലി, പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ.വി ഷിനിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ, സീനിയർ നഴ്സിംഗ് ഓഫീസർ ജോബി ജോർജ്, PHN ഏലിയാമ്മ വർഗീസ് എന്നിവർ നേതൃത്വം നൽകി.


No comments