Breaking News

ചുള്ളിക്കരയിൽ ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന മദ്യ വിൽപന യുവാവ് അറസ്റ്റിൽ, 21600 രൂപയും പിടിച്ചു


രാജപുരം :ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന മദ്യ വിൽപനക്കിടെ യുവാവ് അറസ്റ്റിൽ., 21600 രൂപയും മദ്യവും പിടികൂടി. ചുള്ളിക്കര ഡോൺ ബോസ്കോ ഗ്രൗണ്ടിന് സമീപം സംസ്ഥാന പാതക്കരികിൽ നിർത്തിയിട്ട ഓട്ടോയിൽ ആവശ്യക്കാർക്ക് ഗ്ലാസിൽ മദ്യം ഒഴുച്ച് നൽകി കച്ചവടം നടത്തുന്നതിനിടെയാണ് ഡ്രൈവർ പൊലീസിൻറെ പിടിയിലായത്. കോളിച്ചാൽ സ്വദേശി പ്രിൻസ്  ആണ് പിടിയിലായത്. 10 കുപ്പികളിലായി സൂക്ഷിച്ച് നാലര ലിറ്റർ ഇന്ത്യൻ വിദേശ മദ്യം പൊലീസ് ഓട്ടോയിൽ നിന്നും കണ്ടെടുത്തു. ഓട്ടോ കസ്റ്റഡിയിലെടുത്തു. മദ്യം കുടിച്ചു കൊണ്ടിരുന്ന ആൾ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. രാജപുരം ഇൻസ്പെക്ടർ കൃഷ്ണൻ കെ കാളിദാസിൻറെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മൊബൈൽ മദ്യ വിൽപ്പനയെ കുറിച്ച് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.

No comments