Breaking News

കാസർഗോഡ് കുഡലുവിൽ സ്ത്രീയുടെ കഴുത്തിൽനിന്നും മാല പൊട്ടിച്ച പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്


വഴിയിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ട പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. കുഡലു പാ യിച്ചാൽ അയോധ്യയിൽ കെ സാവിത്രിയുടെ( 60) കഴുത്തിൽ നിന്നും ബൈക്കിൽ വന്ന് സ്വർണ്ണമാല പൊട്ടിച്ച യുവാ വിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.ഇന്നലെ ഉച്ചയ്ക്ക് 12 30 യാണ് സംഭവം. സാവിത്രിയുടെ കഴുത്തിൽ നിന്നും ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന രണ്ടു പവൻ സ്വർണ മാലയാണ് മോഷ്ടാവ് പറിച്ചെടുത്തത്. സാവിത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് കാസർഗോഡ് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരിസരപ്രദേശത്തെ സിസിടിവികളിൽ നിന്നും മോഷ്ടാവിന്റെതാണെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്.

No comments