അമ്പലത്തറ ഗുരുപുരത്ത് ഏഴു കോടിയോളം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി
കാഞ്ഞങ്ങാട് : അമ്പലത്തറ ഗുരുപുരത്തെ അടച്ചിട്ട വീട്ടിൽ നിന്നും ഏഴ് കോടിയോളം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി. ഇന്ന് വൈകിട്ട് അമ്പലത്തറ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗുരുപുരത്തെ വീട്ടിൽ നിന്നും നിരോധിത നോട്ടുകൾ കണ്ടെത്തിയത്. ഗൾഫ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അമ്പലത്തറ സ്വദേശികൾ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്നുമാണ് നോട്ടുകൾ പിടികൂടിയത് എന്നാണ് സൂചന. ചാക്കിൽ കെട്ടിവെച്ച നിലയിലായിരുന്നു നോട്ടുകൾ.ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
No comments