Breaking News

'മഞ്ഞുമ്മല്‍ ബോയ്‌സ്' കണ്ട് ആവേശം കയറി; ഗുണാകേവിലെ നിരോധിത മേഖലയിലിറങ്ങിയ യുവാക്കള്‍ അറസ്റ്റില്‍


കൊടൈക്കനാല്‍: ഗുണകേവിലെ നിരോധിത മേഖലയിലിറങ്ങിയ മൂന്നുപേര്‍ പിടിയില്‍. റാണിപേട്ട് സ്വദേശികളായ പി ഭരത്, എസ് വിജയ്, പി രഞ്ജിത്ത് കുമാര്‍ എന്നിവരാണ് പിടിയിലായത്.

മൂവര്‍ക്കും ഇരുപത്തിനാല് വയസാണ്. 'മഞ്ഞുമ്മല്‍ ബോയ്‌സ്' കണ്ട ആവേശത്തിലാണ് യുവാക്കള്‍ ഗുണ കേവിലിറങ്ങിയതെന്നാണ് വിവരം. ചിത്രം കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും മികച്ച അഭിപ്രായത്തോടെ പ്രദര്‍ശനം തുടരുകയാണ്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് യാത്രപോയ സുഹൃത്തുക്കളിലൊരാള്‍ അബദ്ധത്തില്‍ ഗുണകേവില്‍ വീഴുന്നതും, അയാളെ സുഹൃത്തുക്കള്‍ രക്ഷിക്കുന്നതുമാണ് സിനിമ.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത സിനിമകൂടിയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഈ സംഭവത്തിന് മുമ്ബ് ഗുണ കേവില്‍ വീണ ആരും രക്ഷപ്പെട്ടിട്ടില്ല. കഴിഞ്ഞ മാസമാണ് സിനിമ തീയേറ്ററുകളിലെത്തിയത്. ഇതിനുപിന്നാലെ കൊടൈക്കനാലിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണുണ്ടായത്.

No comments