Breaking News

കുറ്റിക്കോലിൽ സഹോദരനെ വെടിവച്ച് കൊന്ന പ്രതി കസ്റ്റഡിയിൽ


കുറ്റിക്കോൽ കുറ്റിക്കോലിൽ അനുജനെ വെടിവച്ച് കൊന്ന ജേഷ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിക്കോൽ നൂഞ്ഞങ്ങാനം സ്വദേശി നാരായണൻ നായരുടെ മകൻ അശോകൻ നായരെ45 കൊലപ്പെടുത്തിയ ജ്യേഷ്ഠൻ ബാലകൃഷ്ണൻ നായരെ 47 യാണ് ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലക്ക് ഉപയോഗിച്ചതോക്കും കസ്റ്റഡിയിലെടുത്തു. ഇന്നലെ

രാത്രി 9 മണിക്ക് ശേഷമാണ് വീട്ടിൽ കൊലപാതകം നടന്നത്. മദ്യലഹരിയിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണൻ നായർ സഹോദരനെ വെടി വെയ്ക്കുകയായിരുന്നുവെന്നാണ് കേസ് . ഇടതു കാൽ തുടക്കാണ് വെടിയേറ്റത്. മാധവൻ നായർ എന്നയാളുടെ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നു പറയുന്നു.

9 മണിയോടടുപ്പിച്ച് വെടിയേറ്റ യുവാവ് മണിക്കൂറുകളോളം രക്തം വാർന്ന സ്ഥലത്ത് തന്നെ കിടന്നു. 2 മണിക്കൂർ വൈകിയാണ് കാസർകോട് ഗവ. ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. സംഭവ സമയത്ത് വീട്ടിൽ ഇവരെ കൂടാതെ കൊല്ലപ്പെട്ട അശോകൻ ഭാര്യ ബിന്ദു മാത്രമെ ഉണ്ടായിരുന്നുള്ളൂ. ബാലകൃഷ്ണൻ നായരെയും പൊലീസ് കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്ത് വരികയാണ്'. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.




No comments