Breaking News

മടിക്കൈ എരിക്കുളത്ത് ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു


മടിക്കൈ എരിക്കുളത്ത് ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. എരിക്കുളം വടക്കേപ്പുറത്തെ പി സുനിത (37)ക്കാണ് ഭർത്താവിന്റെ കുത്തേറ്റത്. എരിക്കുളത്തെ വീട്ടിൽ വച്ച് ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് ഭർത്താവ് പടന്നക്കാട് മൂവാരിക്കുണ്ടിലെ പി ശ്രീജിത്ത് സുനിതയുടെ പുറത്തും ഷോൾഡറിനും കുത്തി പരിക്കേൽപ്പിച്ചത് കഴുത്തിന് കുത്താൻ ശ്രമിക്കുമ്പോൾ സുനിത തടയുകയായിരുന്നു. പിന്നീട് തല ചുമരിൽ ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഭാര്യയെ വധിക്കാൻ ശ്രമിച്ച ശ്രീജിത്തിനെതിരെ നീലേശ്വരം പോലീസ് വധശ്രമത്തിന് കേസെടുത്തു. ശ്രീജിത്തിനെതിരെ സുനിത പോലീസ് പരാതി നൽകിയതിന്റെ വൈരാഗ്യമാണത്രെ അക്രമത്തിന് കാരണം

No comments