മാലോം പുഞ്ചയിൽ പുലിയിറങ്ങിയതായി സംശയം: വനപാലകർ പരിശോധന നടത്തി
വെള്ളരിക്കുണ്ട് : മാലോത്ത് പുലിയിറങ്ങിയതായി സംശയം. പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാലോം വലിയ പുഞ്ച തകിടിയേൽ റോഡിൽ പുലിയെ കണ്ടെന്നാണ് നാട്ടുകാർ പറഞ്ഞത്. പുലി തന്നെയാണോ കാട്ട് പൂച്ചയാണോയെന്ന പരിശോധനയിലാണ് വനപാലകർ. കുറച്ച് നാളുകളായി പല ഭാഗത്തും കാട്ട് പൂച്ചയെ കണ്ട് വരുന്നുണ്ട്. മാലോത്ത് ക്യാമറ ഉൾപ്പെടെ സ്ഥാപിച്ച് അന്വേഷിക്കുമെന്ന് ഡി.എഫ്.ഒ കെ. അഷറഫ് മലയോരം ഫ്ലാഷിനോട് പറഞ്ഞു
No comments