Breaking News

ലോക ഒപ്ടോമെട്രിദിനത്തിൽ നേത്ര പരിശോധനയും തിമിര രോഗ നിർണ്ണയവും സംഘടിപ്പിക്കുന്നു


പരപ്പ: ലോക ഒപ്റ്റോമെട്രി ദിനമായ മാർച്ച് 23 ശനിയാഴ്ച പരപ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ രാവിലെ 10 മണി മുതൽ 12 മണി വരെ കാസർഗോഡ് ജില്ലയിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ ഒപ്ടോമെട്രിസ്റ്റുമാരും, ജില്ലയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗവും, കരിന്തളം കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ആദ്യം പരപ്പ വ്യാപാരഭവനിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച ക്യാമ്പ് കൂടുതൽ ആളുകൾ പങ്കെടുക്കുവാൻ സാധ്യതയുള്ളതിനാൽ കൂടുതൽ സൗകര്യപ്രദമായ പരപ്പ ഗവ.സ്കൂളിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

ക്യാമ്പിൽ വെച്ചുള്ള പരിശോധനയിൽ തിമിര ബാധ കണ്ടെത്തുന്നവർക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപതിയിൽ സൗജന്യമായി ഓപ്പറേഷനു വേണ്ടുന്ന സൗകര്യങ്ങൾ സംഘാടകർ ഒരുക്കിക്കൊടുക്കുന്നതാണ് (വാഹന സൗകര്യമുൾപ്പെടെ).

പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നേത്രാരോഗ്യം സംരക്ഷിക്കണമെന്ന് കരിന്തളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.

No comments