Breaking News

പാലാവയൽ മലാംകടവിൽ കർഷകനെ കൃഷിയിടത്തിൽ ഇടിമിന്നലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി


ചിറ്റാരിക്കാൽ: കർഷകനെ കൃഷിയിടത്തിൽ ഇടിമിന്നലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാലാവയൽ മലാംകടവിലെ ആലയ്ക്കകത്ത് എ.സി.ജോസ് (64) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് അടയ്ക്ക പെറുക്കാനായി വീട്ടിൽ നിന്നും രണ്ടുകിലോമീറ്ററോളം അകലെ കുളിനീരിലുള്ള കൃഷിയിടത്തിലേക്ക് പോയതായിരുന്നു ജോസ്. ആ സമയത്താണ് ശക്തമായ ഇടിമിന്നലും മഴയുമുണ്ടായത്.

വൈകുന്നേരമായിട്ടും തിരിച്ചെത്തതിനെ തുടർന്ന് വീട്ടുകാർ പലതവണ ജോസിനെ ഫോൺ വിളിച്ചിട്ടും മറുപടിയുണ്ടായിരുന്നില്ല. പിന്നീട് അന്വേഷിച്ച് ചെന്നപ്പോഴാണ് പറമ്പിലെ ഷെഡിനുള്ളിൽ ജോസിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. ഹൃദയാഘാതമായിരിക്കും മരണ കാരണമെന്നാണ് ആദ്യം കരുതിയത്. മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് മരണ കാരണം ഇടിമിന്നൽ ആണെന്ന കാര്യം വ്യക്തമായത്. ഭൂമിക്കടിയിൽ നിന്നാകാം മിന്നലേറ്റതെന്നാണ് കരുതപ്പെടുന്നത്.

ഭാര്യ: ലൂസി ചിറ്റാരിക്കാൽ കൊച്ചുപുരയ്ക്കൽ കുടുംബാംഗം. മക്കൾ: ജ്യോതിസ്, ഇവാഞ്ചൽ. മരുമകൻ: ജിം കുമരകത്തുകാലായിൽ. ദേവസ്യ-മറിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജോർജ്, ആലീസ്,മേരി,ജയിംസ്.

No comments