Breaking News

ആയന്നൂർ യുവ ശക്തി പബ്ലിക് ലൈബ്രറി വനിതാവേദി കാസർകോട് നെഹ്റു യുവകേന്ദ്രയുമായി ചേർന്ന് പാറക്കടവിൽ വനിതാദിനാഘോഷവും വനിത മിനി മാരത്തോൺ മത്സരവും സംഘടിപ്പിച്ചു


ചിറ്റാരിക്കാൽ: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ആയന്നൂർ യുവ ശക്തി പബ്ലിക് ലൈബ്രറി വനിതാവേദി കാസർകോട് നെഹ്റു യുവകേന്ദ്രയുമായി ചേർന്ന് പാറക്കടവിൽ വനിതാദിനാഘോഷവും 'നാരീശക്തി ഫിറ്റ്നസ് റൺ (വനിത മിനി മാരത്തോൺ) മത്സരവും സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ആയന്നൂരിലെ വനിതാ സംരംഭകയും ജനകീയ ഹോട്ടൽ ഉടമയുമായ മേരിക്കുട്ടി ഫിലിപ്പിനെ ആദരിച്ചു.  പരിപാടിയുടെ ഉദ്ഘാടനവും മിനി മരത്തോൺ ഫ്ലാഗ് ഓഫ് കർമ്മവും ഈസ്റ്റ എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന ജോണി ആക്കാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് മെമ്പർ സിന്ധു ടോമി അധ്യക്ഷയായി. വനിതാവേദി പ്രസിഡൻറ് ഷീബ സജീവൻ, സെക്രട്ടറി എം പ്രിയ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ ഗോവിന്ദൻ, കുടുംബശ്രീ സിഡിഎസ് അധ്യക്ഷ സരോജിനി സുരേഷ്, സി.ടി. പ്രശാന്ത്, പുരുഷോത്തമൻ പി.വി എന്നിവർ പ്രസംഗിച്ചു. ശിവദം ആയന്നൂരിന്റെ കൈകൊട്ടിക്കളി, വനിതാവേദിയുടെ വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി.

No comments