Breaking News

റേഷൻ മസ്റ്ററിങ്ങ് തീയതി നീട്ടണം കേരളാ വനവാസി വികാസ കേന്ദം.ഇടുക്കി ജില്ല സംഘടന സെക്രട്ടറി ഷിബു പാണത്തൂർ


ഇടുക്കി :  കേരളത്തിൽ ബിപിഎൽ, എ എ വൈ വിഭാഗത്തിൽ  റേഷൻ കാർഡ് അംഗങ്ങൾ  മസ്റ്ററിങ്ങ് നടത്തേണ്ട തീയതി നീട്ടണമെന്ന് കേരളാ വനവാസി വികാസ കേന്ദ്രം ഇടുക്കി ജില്ലാ സംഘടന സെക്രട്ടറി ഷിബു പാണത്തൂർ ആവശ്യപ്പെട്ടു. ഈ വിഭാഗത്തിലെ റേഷൻ കാർഡിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും ഈ മാസം പതിനഞ്ചാം തീയതിക്കുള്ളിൽ റേഷൻ കടകളിലെത്തി മസ്റ്ററിങ് നടത്തണമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ ഈ സമയത്തിനുള്ളിൽ ഈ വിഭാഗത്തിൽ പെട്ട മുഴുവൻ ആളുകളേയും മസ്റ്ററിങ്ങ് നടത്തുക അപ്രായോഗികമാണ് പരീക്ഷാ കാലമായതിനാലും, നല്ലൊരു വിഭാഗം കുട്ടികൾ എംആർഎസിലും മറ്റ് ഹോസ്റ്റലുകളിലും താമസിച്ച് പഠിക്കുന്നതും, അകലെയുള്ള ഊരുകളിൽ നിന്ന് റേഷൻ കടകളിലെത്തി മസ്റ്ററിങ്ങ് ചെയ്യാനുള്ള അസൗകര്യവും, റേഷൻ കടകളിൽ വരുത്തിയ സമയമാറ്റവും ഇതിനുള്ള തടസ്സമാകുന്നു . കൂടാതെ പ്രായമായ ആളുകളെ അധികൃതർ അവരുടെ വീടുകളിലെത്തി മസ്റ്ററിങ്ങ് ചെയ്യണമെന്നും, മസ്റ്ററിങ്ങ് നടത്തേണ്ട അവസാന തീയതി മെയ് 31 വരെയെങ്കിലും ആക്കി പുനർ നിർണ്ണയിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ വനവാസി വികാസ കേന്ദ്രം ഇടുക്കി ജില്ലാ സംഘടന സെക്രട്ടറി ഷിബു പാണത്തൂർ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

No comments