Breaking News

പെരുമ്പട്ട മേഖല എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ഉണർവ്വ്" ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു


കാക്കടവ് : പെരുമ്പട്ട മേഖല എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശാഖ പ്രവർത്തകരെ പ്രവർത്തന സജ്ജരാക്കാൻ വേണ്ടി ഉണർവ്വ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.

ജില്ലാ വൈസ് പ്രസിഡൻ്റ് യൂനുസ് ഫൈസി ഉദ്ഘാടനം ചെയ്തു, ഹാരിസ് ദാരിമി സ്വാഗതവും ശിഹാബുദ്ധീൻ ഫൈസി അധ്യക്ഷതയും വഹിച്ചു, നാസർ മാസ്റ്റർ കല്ലൂരാവി ക്ലാസിന് നേതൃത്വം നൽകി മെമ്പർഷിപ്പ് വിതരണോദ്ഘാടനം യൂസുഫ് മാസ്റ്റർ ആമത്തലയും സഹചാരി കിറ്റ് വിതരണോദ്ഘാടനം റാഷിദ് ഫൈസിയും നിർവ്വഹിച്ചു.

ബഷീർ ആറിളക്കണ്ടം, റിയാസ് ഫൈസി, അഷ്ഫാഖ് അത്തൂട്ടി, ശൗക്കത്ത് മാസ്റ്റർ, മുബശ്ശിർ മൗക്കോട്, സുഹൈൽ വി പി സി, ഹബീബുള്ള ദാരിമി, കബീർ അസ്ഹരി സംബന്ധിച്ചു

No comments