Breaking News

കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് സർവീസ് മംഗലാപുരം വരെ നീട്ടി


കാസര്‍ഗോഡ്-തിരുവനന്തപുരം വന്ദേഭാരത് സര്‍വീസ് മംഗലാപുരം വരെ നീട്ടി. പുതിയ സര്‍വീസ് ഫ്‌ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും. നാളെ സ്പെഷ്യല്‍ സര്‍വീസ് 9.15ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും. മംഗലാപുരത്ത് നിന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന സര്‍വീസ് 3.10ന് തിരുവനന്തപുരത്ത് എത്തും.തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു രാത്രി 12.40ന് മംഗലാപുരം എത്തും. ബുധനാഴ്ച ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടാവില്ല.

No comments