Breaking News

കുട്ടി ശാസ്ത്രജ്ഞർക്ക്ജില്ലാതല ശാസ്ത്ര സഹവാസ ക്യാമ്പ്


കാസർഗോഡ് : സമഗ്ര ശിക്ഷ കേരള, പൊതുവിദ്യാഭ്യാസ വകുപ്പ്. രാഷ്ട്രീയ ആവിഷ്കർ അഭിയാൻ കാസർഗോഡ് ആഭിമുഖ്യത്തിൽ ജില്ലകളിലെ ശാസ്ത്രസംബന്ധമായ പ്രതിഭാ പരിപോഷണ പരിപാടികളിൽ ബിആർസി തല വിജയികളാണ് രണ്ട് ദിവസത്തെ ജില്ലാ ശാസ്ത്ര സഹവാസ ക്യാമ്പിൽ ഒത്തുകൂടിയത് . ക്യാമ്പിൻ്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ സരിത എസ് എൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സമഗ്ര ശിക്ഷ കാസർഗോഡ് ജില്ലാ പ്രോഗ്രാം കോ- ഓഡിനേറ്റർ' ബിജുരാജ് വി.എസ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാകിരണം മിഷൻ കോ- ഓഡിനേറ്റർ സുനിൽകുമാർ. എം , സമഗ്ര ശിക്ഷ കാസർഗോഡ് ജില്ല പ്രൊജക്റ്റ് ഓഫീസർ പ്രകാശൻ ടി എന്നിവർ ആശംസകൾ അർപ്പിച്ചു ഒരു ശാസ്ത്രജ്ഞൻ്റെ നാളെയുടെ വഴികൾ, ശാസ്ത്രത്തിൻ്റെ സർഗ്ഗാത്മകത വെളിപ്പെടുന്ന ശാസ്ത്ര നാടകങ്ങൾ , കാർഷിക ഗവേഷണ കേന്ദ്രമായ സി.പി.സി.ആർ.ഐ സന്ദർശനം, ശാസ്ത്രജ്ഞന്മാരുമായി അഭിമുഖം, ജൈവ വളമായ പോട്ടിങ്ങ് മിക്ചർ തയ്യാറാക്കൽ എന്നിവ ക്യാമ്പിൽ നടക്കും റിസോഴ്സ് അധ്യാപകരായ ദിലീപ് കുമാർ. പി ,അനിൽകുമാർ .കെ.വി,അനിൽ നടക്കാവ്, സുധീഷ് ചട്ടമ്മാൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ജില്ലാ പ്രോഗ്രാം ഓഫീസർ എം.എംമധുസൂദനൻ സ്വാഗതവും സംസ്ഥാന റിസോഴ്സ് അധ്യാപകൻ രാജഗോപാലൻ പി നന്ദിയും പ്രകാശിപ്പിച്ചു.

No comments