Breaking News

കാഞ്ഞങ്ങാട്ട് കുശാൽ നഗറിൽ വച്ച് അരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി


കാഞ്ഞങ്ങാട്: ലോകസഭ തിരിഞ്ഞെടുപ്പിന്റെ ഭാഗമായി കള്ളപ്പണം ഇറക്കുന്നത് തടയാനായി ഹോസ്ദുർഗ് പോലീസ് നടത്തി വരുന്ന വാഹനപരിശോധനയുടെ ഭാഗമായി കാഞ്ഞങ്ങാട് കുശാൽ നഗറിൽ വച്ച് കാറിൽ കടത്തുകയായിരുന്ന അരക്കോടിയോളം രൂപ ഹോസ്ദുർഗ് ഇൻസ്പെക്ടർ എം പി ആസാദിന്റെ നേതൃത്വത്തിൽ ഉള്ള സ്ക്വാഡ് പിടിച്ചെടുത്തു. പുതുതായി ചാർജ് എടുത്ത് കാഞ്ഞങ്ങാട് ഡി വൈ എസ് പി.വി വി ലതീഷിന്റെ മേൽനോട്ടത്തിൽ ഹോസ്ദുർഗ് സ്റ്റേഷൻ പരിധിയിൽ നടത്തി വരുന്ന വാഹന പരിശോധനയുടെ ഭാഗമായാണ് കള്ളപ്പണം പിടിച്ചെടുത്തത്.

ചെങ്കള എതിർത്തോട് സ്വദേശി മൊയ്ദീൻ ഷാ യുടെ കൈയ്യിൽ നിന്നാണ് തുക കണ്ടെടുത്തത്. കാസർകോട് ഭാഗത്ത് നിന്നും പടന്ന ഭാഗത്തേക്ക് പണം കടത്താൻ ശ്രമിക്കവെയാണ് പ്രതിയെ പിടികൂടിയത്. ഹോസ്ദുർഗ് ഇൻസ്പെക്ടർ എം പി ആസാദ്, സബ് ഇൻസ്പെക്ടർ സുഭാഷ്, കാസർകേട് എസ് പി. സ്ക്വാഡ് അംഗങ്ങളായ . അബൂബക്കർ കല്ലായി, ശിവകുമാർ, രാജേഷ് മാണിയാട്ട്, ജിനേഷ് കുട്ടമത്ത്, നിഖിൽ മലപ്പിൽ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും വാഹന പരിശോധന ശക്തമാക്കുമെന്നും കഞ്ചാവ്, മയക്കമരുന്ന് വ്യാപനം അടക്കം തടയാനുള്ള നടപടി തുടരുമെന്ന് ഹോസ്ദുർഗ് എസ്.എച്ച്. ഒ എം. പി. ആസാദ് അറിയിച്ചു

No comments