Breaking News

കാട്ടുപന്നിയുടെ ആക്രമണത്തിൽ കുടുംബനാഥന് ഗുരുതരം


പെരിയ: കവുങ്ങിൻ തോട്ടത്തിൽ വെള്ളം നനയ്ക്കുന്നതിനിടയിൽ കാഴ്ചകുറവുള്ള കർഷകനെ കാട്ടു പന്നി ആക്രമിച്ചു.

പെരിയ താനിയടിയിലെ ഏറ്റുമാ നൂർക്കാരൻ ഇ.എം.ബാബു(56)നെ യാണ് കാട്ടുപന്നി ആക്രമിച്ചത്. ക വുങ്ങിൻതോട്ടം നനയ്ക്കാൻ മോട്ടർ ഓൺ ചെയ്യുന്നതിനിടയിലാണ് സമീ പത്തെ തോട്ടത്തിൽ നിന്നും വെള്ളം കുടിച്ചശേഷം പാഞ്ഞുവന്ന കാട്ടു പന്നി ബാബുവിനെ ആക്രമിച്ചത്. ബാബുവിന്റെ നിലവിളികേട്ട് ഓടി യെത്തിയ മകൻ ആൽവിനും ബന്ധുവായ ജെയിംസ് മാത്യുവും പന്നിയെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. പന്നിയുടെ കുത്തേറ്റ് ബാബുവിന്റെ തുടയിൽ ആ ഴത്തിലുള്ള മുറിവുകളേറ്റു. ഉടൻ ജില്ലാ ആശുപത്രിയിലെ ത്തിച്ച ബാബുവിനെ പരിക്ക് ഗുരുതരമായതിനാൽ മംഗലാ പുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. താന്നിയടി തടിയൻ വളപ്പ് ഭാഗങ്ങളിൽ കുറേനാളുകളായി കാട്ടുപന്നിക ളും ശല്ല്യം വർദ്ധിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാട്ടുപന്നി ശല്ല്യം തടയാൻ അധികൃതർ അടിയന്തിര നടപ ടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments