ബദിയഡുക്ക ആഡ്യനടുക്ക കർണ്ണാടക ബാങ്ക് ശാഖയിൽ നിന്നും 2 കിലോ സ്വർണ്ണവും 17 ലക്ഷം രൂപയും കൊള്ളയടിച്ച കേസിൽ നാലുപേർ പിടിയിൽ
കര്‍ണ്ണാടക, ബാങ്കിന്റെ ബദിയഡുക്ക ആഡ്യനടുക്ക ശാഖയില്‍ നിന്ന് 2 കിലോ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും കൊള്ളയടിച്ച കേസില്‍ നാലുപേര്‍ പിടിയില്‍. ബായാര്‍ സ്വദേശിയായ ഗ്യാസ് വെല്‍ഡറും കാസര്‍ഗോഡ് സ്വദേശികളായ മുന്നുപേരുമാണ് പിടിയിലായതെന്നാണ് വിവരം. ഫെബ്രുവരി 7-ന് രാത്രിയിലാണ് പെര്‍ളയില്‍ നിന്നും ഏതാണ്ട് 10 കിലോമീറ്റര്‍ അകലെയുള്ള ആഡ്യനടുക്ക ബാങ്കില്‍ കവര്‍ച്ച നടന്നത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുകയുള്ളൂവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
No comments