Breaking News

ജാമ്യത്തിൽ വിട്ടയച്ച യുവാവിന്റെ മരണം; മഞ്ചേശ്വരത്ത് മൂന്നുപേർ അറസ്റ്റിൽ


മഞ്ചേശ്വരത്ത് കഞ്ചാവ് കേസില്‍ ജാമ്യത്തില്‍ വിട്ടയച്ച യുവാവ് രാവിലെ മരിക്കാനിടയായ സംഭവം കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ചത്തൂര്‍ കണ്വതീര്‍ത്ഥ സ്വദേശികളായ അബ്ദുള്‍ റഷീദ്, ഷൗക്കത്ത്, സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായത്. മീഞ്ച പതംഗളയിലെ മൊയ്തീന്‍ ആരിഫിന്റെ (22) മരണവുമായി ബന്ധപ്പെട്ടാണ് നടപടി. മാരകമായ മര്‍ദ്ദനം മൂലമുണ്ടായ ആന്തരിക രക്തസ്രാവമാണ് ആരിഫിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

No comments