Breaking News

എന്റെ വിദ്യാലയത്തിനൊരു കളിയിടം,സ്കൂൾഗ്രൗണ്ട് നിർമ്മാണ ഫണ്ടിലേക്ക് ബിരിയാണി ചലഞ്ച് നടത്തി എം.എസ്.എഫ്


പെരുമ്പട :  പാഠ്യേതര വിഷയങ്ങളിൽ ഏറെ മികച്ചു നിൽക്കുന്ന  കയ്യൂർ ചീമേനി പഞ്ചായത്തിലെ കൂളിയാട് സ്കൂളിന്റെ ഏറെ കാലത്തെ അഭിലാഷമായ ഒരു കളിസ്ഥലം എന്ന സ്വപ്നം പൂവണിയിക്കുന്നതിന് വേണ്ടി രൂപീകരിച്ച ജനകീയ കമ്മിറ്റി  ഫണ്ടിലേക്ക് ബിരിയാണി ചലഞ്ച് നടത്തി 35,969/- രൂപ കൈമാറി മാതൃകയായി എം.എസ്.എഫ് പ്രവർത്തകർ.

കൂളിയാട് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ എം.എസ്.എഫ്. കയ്യൂർ ചീമേനി പഞ്ചായത്ത്‌ സെക്രട്ടറി അഷ്ഫാഖ്, മുസ്ലിംലീഗ് അത്തൂട്ടി ശാഖ പ്രസിഡന്റ്‌ മഹമൂദ് ഹാജി എന്നിവർ ചേർന്ന്  ,  പ്രധാനാധ്യാപകൻ മനോജ്‌ , പി ടി എ പ്രസിഡന്റ്‌ കരുണാകരൻ എന്നിവർക്ക്  കൈമാറി.
 പഞ്ചായത്ത്‌ മുസ്ലിംലീഗ് സെക്രട്ടറി ലുക്മാൻ, കെ എം സി സി പ്രതിനിധി റംഷാദ്, യൂത്ത് ലീഗ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി.റാഷിദ്‌ , പി,സൽമാൻ, മുഹമ്മദ്‌, അബ്‌ദുറഹ്‌മാൻ, യൂനുസ്, മുബഷിർ എന്നിവർ സംബന്ധിച്ചു.

പടം.കൂളിയാട് സ്‌കൂൾ കളിസ്ഥല നിർമ്മാണ ഫണ്ടിലേക്ക് ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച സംഖ്യ കൈമാറുന്നു.

No comments