Breaking News

ലോക്സഭ തിരഞ്ഞെടുപ്പ് ;കാസർഗോഡ് ജില്ലയിൽ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു



 പൊതുതിരഞ്ഞെടുപ്പ് 2024 ൻ്റെഭാഗമായി കാസര്‍കോട് ജില്ലയില്‍ ആന്റി ഡിഫേസ്മെന്റ്‌ സ്ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു. പൊതുമുതല്‍ ദുരുപയോഗപെടുത്തുന്നത് തടയാന്‍ വേണ്ടിയാണ് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിനെ രൂപീകരിക്കുന്നത്.
മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ 5 നിയോജക മണ്ഡലങ്ങളിലേക്കും ജില്ലയിലേക്ക് പൊതുവായി ഒരെണ്ണവും ചേര്‍ത്ത് 6 ഡിഫേസ്മെന്റ് സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുക. പ്രാരംഭ പ്രവര്‍ത്തനമായി സര്‍ക്കാര്‍ ഓഫീസുകളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകളും മറ്റു പ്രചരണ സാമഗ്രികളും നീക്കം ചെയ്യും. എ.ഡി.എം. കെ.വി. ശ്രുതി ആണ് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് നോഡല്‍ ഓഫീസര്‍. കലക്ടറേറ്റ് പരിസരത്ത് നിന്ന് പ്രവര്‍ത്തനമാരംഭിച്ച ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിന് അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കെ കൈനിക്കര, എല്‍.എ. സ്പെഷ്യല്‍ തഹസില്‍ദാര്‍ എം.ആര്‍. രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

No comments