തയ്യേനിയിൽ യുവാവിനെ കലുങ്കിന് താഴെ വീണ് മരിച്ച നിലയിൽ കണ്ടെത്തി
ചിറ്റാരിക്കാൽ : യുവാവിനെ കലുങ്കിന് താഴെ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തയ്യേനി
മീനഞ്ചേരി പേരടുക്കത്ത് ഭാസ്ക്കരന്റെ മകൻ
പി.ബി.മനു 30 വാണ് മരിച്ചത്. പുളിങ്ങോം
ഇടവരമ്പ് കാനാ പീടിക വഴിയിലെ കലുങ്കിന്
താഴെയാണ് കണ്ടത്. ആശുപത്രിയിൽ
എത്തിച്ചിരുന്നെങ്കിലും നേരത്തെ മരണം
സംഭവിച്ചിരുന്നു. ചെറുപുഴ പൊലീസ് ഇൻക്വസ്റ്റ്
നടത്തി. താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ
നിലയിലായിരുന്നു. അമ്മ : പാർവതി.
സഹോദരങ്ങൾ: മഞ്ജു, മായ.
No comments