Breaking News

കീക്കാനം കുന്നത്ത് വയനാട്ട് കുലവൻ തെയ്യംകെട്ട് മഹോത്സവത്തിന്റെ ബുക്ക്‌ലെറ്റിന്റെ പ്രകാശനം പ്രശസ്ത സിനിമാതാരം പി .കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു



പാലക്കുന്ന് കഴകത്തിലെ കീക്കാനം കുന്നത്ത് ശ്രീ കോതോർമ്പൻ തറവാട് തോക്കാനം താനത്തിങ്കാൽ ദേവസ്ഥാനത്ത് ഏപ്രിൽ 5,6,7 തീയ്യതികളിൽ നടക്കുന്ന ശ്രീ വയനാട്ട് കുലവൻ തെയ്യംകെട്ട് മഹോത്സവത്തിന്റെ  ബുക്ക്‌ലെറ്റിന്റെ പ്രകാശനം പ്രശസ്ത സിനിമാതാരം ശ്രീ.പി.പി.കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.
  പാലക്കുന്ന് കഴകം പ്രസിഡണ്ട്  അഡ്വ.ബാലകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ശിവരാമൻ മേസ്തിരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലകൃഷ്ണൻ പുളിക്കാൽ സ്വാഗതവും ജിതിൻചന്ദ്രൻ വെളുത്തോളി നന്ദിയും അറിയിച്ചു. ബുക്ക്‌ലെറ്റ്  വർക്കിംഗ് ചെയർമാൻ പി.പി.ചന്ദ്രശേഖരൻ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ എന്നിവർ ഏറ്റുവാങ്ങി. ഹെൽത്ത് ഇൻസ്‌പെക്ടർ സജീവൻ, പഞ്ചായത്ത് അംഗങ്ങളായ ലീനകുമാരി, റീജരാജേഷ്, ടി.വി.രാധിക, സി.ഡി.എസ്. ചെയർപേഴ്‌സൺ സുമതി, കേളു പുല്ലൂർ, നാരായണൻ നായർ കീക്കാനം കമലാക്ഷൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
 വയനാട്ട് കുലവൻ തെയ്യംകെട്ട് മഹോത്സവത്തിന്റെ ചടങ്ങുകളും  മുന്നൊരുക്കങ്ങളും കോർത്തിണക്കിയാണ്‌ ബുക്ക്‌ലെറ്റ് തയ്യാറാക്കിയിട്ടുളളത്. 
കൂവം അളക്കൽ മാർച്ച് 26നും കലവറ നിറക്കൽ ഏപ്രിൽ 5നും നടക്കും.

No comments