Breaking News

ക്രിസ്തുവിന്റെ കുരിശുമരണ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി


വെള്ളരിക്കുണ്ട്: മനുഷ്യരുടെ പാപങ്ങള്‍ കഴുകാനായി യേശുക്രിസ്തു ക്രൂശിതനായ ദിനം ക്രൈസ്തവര്‍ ദു:ഖവെള്ളിയായി ആചരിക്കുന്നു. എല്ലാ വര്‍ഷവും ഈസ്റ്ററിനു മുമ്പുള്ള വെള്ളിയാഴ്ചയാണ് ഈ ദിവസം. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഈ ദിവസം വളരെ പരിശുദ്ധിയോടെയും വ്രതത്തോടെയും കഴിച്ചുകൂട്ടുന്നു. ദേവാലയങ്ങളില്‍ പ്രത്യേക ചടങ്ങുകള്‍ നടത്തുന്നു.

യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തെയും മരണത്തെയും അടയാളപ്പെടുത്തുന്ന ദിവസമാണ് ദുഖ:വെള്ളി. ഈ ദിവസത്തിലാണ് കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളിലായി യേശുദേവനെ കുരിശിലേറ്റിയത്. കാല്‍വരിക്കുന്നിലേക്ക് കുരിശുമേന്തി യേശുദേവന്‍ മരണത്തിലേക്ക് നടന്നുകയറിയത് മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു. അവരുടെ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത് മുള്‍ക്കിരീടവും ചൂടി കുരിശും തോളിലേറ്റി ചാട്ടവാറടിയും കൊണ്ടാണ് യേശുദേവന്‍ തന്റെ ജീവന്‍ ത്യാഗമായി അര്‍പ്പിച്ചത്.

No comments