Breaking News

ഇവിടെ മനുഷ്യസ്നേഹത്തിന് ഡബിൾ ബെൽ ജീവന് വേണ്ടി വളയം പിടിച്ച് പരപ്പ കാഞ്ഞങ്ങാട് റൂട്ടിലെ കസിൻസ് ബസ് ജീവനക്കാർ


പരപ്പ:  ബസിൽ തളർന്നു വീണ യാത്രക്കാരിയെ സമയോചിതമായ ഇടപെടലിലൂടെ ബസ് നിർത്താതെ ആശുപത്രിയിൽ എത്തിച്ചു മാതൃകയായിരിക്കുകയാണ് പരപ്പ കോളംകുളം കാഞ്ഞങ്ങാട്  റൂട്ടിൽ സർവീസ് നടത്തുന്ന കസിൻസ് ബസിലെ ജീവനക്കാർ. ഇന്നലെ 11മണിക്ക് പരപ്പയിൽ നിന്നും കാഞ്ഞങ്ങാടേക്ക് പോകുന്ന സർവീസിൽ നരിമാളം എത്തുമ്പോൾ ഒരു യാത്രകാരി തളർന്നു  വിഴുകയായിരുന്നു, ആലോചിച്ച് നിൽക്കാതെ അവരെയും കൊണ്ട് ഡ്രൈവറായ പരപ്പയിലെ  ജോജിയും, കണ്ടക്ടർ കോളംകുളത്തേ ശരത്തും, അശ്വിനും ചേർന്ന് ബസ്  നിർത്താതെ ആശുപത്രിയിൽ എത്തിക്കുകയും, യാത്രക്കാരിക്ക് ബോധം വരുന്ന വരെ ഒപ്പം നിൽക്കുകയും ചെയ്തു. ശരത്ത് ഇതടക്കം മൂന്നാം തവണ ആണ് ബസിൽ തളർന്നു വീണ യാത്രക്കാരെ ആശുപത്രിയിൽ എത്തിക്കുന്നത്. മുൻപ് തമ്പുരാട്ടി ബസിലെ ജീവനക്കാരൻ ആയിരുന്ന സമയത്ത് 2തവണ  യാത്രക്കാരെ രക്ഷിച്ച ശരത്തിനെ കോളംകുളം റെഡ് സ്റ്റാർ ക്ലബ്‌ അനുമോദിച്ചിരുന്നു. കളക്ഷനേക്കാൾ വലുത് ഒരാളുടെ ജീവനാണെന്ന് മനസിലാക്കിയതിനാലാണ് ഞങ്ങൾ മറ്റൊന്നും നോക്കാതെ ആശുപത്രി ലക്ഷ്യമാക്കി വളയം തിരിച്ചതെന്ന് കസിൻസ് ബസിലെ ജീവനക്കാർ പറയുന്നു. ഈ മാതൃക മറ്റ് ബസ് ജീവനക്കാരും പിൻതുടരുന്നുണ്ട് എന്നതും പ്രതീക്ഷ നൽകുന്നു.


📝 ചന്ദ്രു വെള്ളരിക്കുണ്ട്

No comments