Breaking News

പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി ; ജില്ലാ കളക്ടർ കെ. ഇമ്പശേഖർ


വെള്ളരിക്കുണ്ട് : പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെ വിവിധ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ കെ. ഇമ്പശേഖർ. ഈയിടെ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 നാണ് എന്ന രീതിയിൽ വ്യാജമായി നിർമ്മിച്ച ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു .ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും കൂടിയായ ജില്ലാ കളക്ടർ ഈ മുന്നറിയിപ്പ് നൽകിയത് .

No comments