Breaking News

മഞ്ചേശ്വരത്തെ ആൾക്കൂട്ട കൊലപാതകം; പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം


മഞ്ചേശ്വരത്ത് പൊലീസ് കസ്റ്റഡിയെടുത്ത് ബന്ധുക്കളോടൊപ്പം ജാമ്യത്തില്‍ വിട്ടയച്ച യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിന്റെ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. കൊലക്കേസുകള്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ തെളിയിച്ച് മികവ് തെളിയിച്ച ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിയാപ്പദവ് മദക്കള സ്വദേശിയായ മൊയ്തീന്‍ ആരിഫ്(22) മാര്‍ച്ച് 5-നാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 9 പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് മൂന്നുപേരുടെ അറസ്റ്റും രേഖപ്പെടുത്തി. ഇനിയുള്ള ആറുപേരില്‍ രണ്ടുപേര്‍ ഗള്‍ഫിലേക്കും രണ്ടുപേര്‍ ബംഗളുരുവിലേക്കും രണ്ടുപേര്‍ ഗോവയിലേക്കും കടന്നതായാണ് സ്ഥിരീകരണം.

No comments