Breaking News

ജില്ലയിൽ 8 ആരോഗ്യസ്ഥാപനങ്ങളുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു


കാസറഗോഡ് : കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ജില്ലയിലെ 8 ആരോഗ്യ സ്ഥാപനങ്ങളിൽ നിർമിച്ച ആധുനിക സൗകര്യത്തോട്കൂടിയ പുതിയ കെട്ടിടങ്ങൾ ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോർജ് വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.


തുരുത്തി 1.75 കോടി,ഉടുമ്പുന്തല 1.50 കോടി തൈക്കടപ്പുറം 1.05 കോടി,അജാനൂർ 1.51 കോടി, എണ്ണപ്പാറ 1.80 കോടി, ചെങ്കള 1.70 കോടി, അംഗഡിമോഗർ 85 ലക്ഷം വാണിനഗർ 82.50 ലക്ഷം എന്നിങ്ങനെ 11 കോടി രൂപയാണ് പുതിയ കെട്ടിട നിർമാണത്തിനായി കാസറഗോഡ് വികസന പാക്കേജിൽ നിന്ന് ചെലവഴിച്ചത് 


ഉദ്ഘാടനം ചെയത 8 സ്ഥാപനങ്ങളിൽ തുരുത്തി, ഉടുമ്പുന്തല, തൈക്കടപ്പുറം, അജാനൂർ, എണ്ണപ്പാറ എന്നീ സ്ഥാപനങ്ങളിൾ ആർദ്രം നിലവാരത്തിലുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളായാണ് പ്രവർത്തിക്കുന്നത്.

വാണിനഗർ, ചെങ്കള, അംഗഡിമൊഗർ എന്നീ ആരോഗ്യ സ്ഥാപനങ്ങൾ ആർദ്രം നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമാണ് പുതിയ കെട്ടിട സമുച്ചയം തയാറാക്കിയത്.ഈ മൂന്ന് സ്ഥാപനങ്ങളിൽ എത്രയും പെട്ടെന്ന് ആർദ്രം നിലവാരത്തിലുള്ള ചികിത്സ ലഭ്യമാകും.


തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിപെട്ട തുരുത്തി, ഉടുമ്പുന്തല, തൈക്കടപ്പുറം എന്നീ സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ തൃക്കരിപ്പൂർ നിയോജക മണ്ഡലം എം എൽ എ എം രാജാഗോപാലൻ, കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽപെട്ട അജാനൂർ, എണ്ണപ്പാറ എന്നീ സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം എൽ എ ഇ ചന്ദ്ര ശേഖരൻ,കാസറഗോഡ് നിയോജക മണ്ഡലത്തിൽപെട്ട ചെങ്കളയിൽ എൻ എ നെല്ലിക്കുന്ന്‌ , മഞ്ചേശ്വരം നിയോജകമണ്ഡലം പരിധിയിലെ അംഗഡിമോഗർ, വാണി നഗർ എന്നീ സ്ഥാപങ്ങളിലെ ഉദ്ഘാടന  ചടങ്ങിൽ എ കെ എം അഷ്‌റഫ് എം എൽ എ എന്നിവർ അധ്യക്ഷത വഹിച്ചു.


ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാർ, മറ്റു ജന പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

No comments