Breaking News

ഭാരത് അരി ബളാൽ പഞ്ചായത്തിലും എത്തി... വെള്ളരിക്കുണ്ട് ടൗണിൽ വിതരണം ആരംഭിച്ചു...


വെള്ളരിക്കുണ്ട് :  ഭാരത് അരി ബളാൽ പഞ്ചായത്തിലും എത്തി. വെള്ളരിക്കുണ്ട് ടൗണിൽ വിതരണോൽഘാടനം ബിജെപി ജില്ലാകമ്മിറ്റി അംഗം ഉത്തമൻ വെള്ളരിക്കുണ്ട് ബളാൽ പഞ്ചായത്ത് സിനിയർ സിറ്റിസൺ പ്രസിഡന്റും പൊതുപ്രവർത്തകനുമായ പുഴക്കര കുഞ്ഞിക്കണ്ണൻ നായർക്ക് കൈമാറി നിർവഹിച്ചു. കിലോക്ക് 29 രൂപ നിരക്കിൽ 10 കിലോ പാക്കറ്റുകളിലായാണ് വിതരണം.രാവിലെ തന്നെ ലോറിയിൽ വെള്ളരിക്കുണ്ട് ടൗണിലെത്തിയ ഭാരത് അരി വാങ്ങാൻ നിരവധിപേർ എത്തിയിരുന്നു. അരി വിതരണം ഇപ്പോഴും ബീന ജ്വല്ലറിയുടെ മുൻവശത്തായി തുടരുകയാണ്.

No comments