Breaking News

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പരപ്പ ബ്ലോക്ക് മുപ്പത്തിരണ്ടാം വാർഷിക സമ്മേളനം എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗ വൺമെൻ്റ് യു.പി സ്കൂളിൽ നടന്നു. സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു


കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പരപ്പ ബ്ലോക്ക് മുപ്പത്തിരണ്ടാം വാർഷികസമ്മേളനം എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവ.യു.പി സ്കൂളിൽ നടന്നു. 

എടത്തോട് ടൗണിൽ പരപ്പ ബ്ലോക്ക് പ്രസിഡണ്ട് പി.ജെ ജോൺ  പതാക ഉയർത്തി. ശേഷം സമ്മേളന നഗരിയായ ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവ.യു.പി സ്കൂളിലേക്ക് പ്രകടനമായാണ് പ്രവർത്തകർ എത്തിയത്.

സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പി.ജെ ജോൺ അധ്യക്ഷനായി. 

പി.എഫ്.ആർ.ഡി ബിൽ പാസായ  സാഹചര്യത്തിൽ 2004 മുതൽ ഇന്ത്യയിൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം ഇല്ലാതാകുകയും പങ്കാളിത്ത പെൻഷൻ സമ്പ്രദായം നിലവിൽ വരികയും ചെയ്തു. എന്നാൽ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായത്തിൽ ലഭ്യമായിരുന്ന ഒട്ടേറെ ആനുകൂല്യങ്ങൾ നഷ്ടമായിരിക്കുന്നതിനാൽ പ്രസ്തുത നിയമം പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് സമ്മേളനം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. 

പരിപാടിയിൽ എക്സിക്യൂട്ടീവ് അംഗം  കെ. സുകുമാരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. 

ജില്ലാ കമ്മിറ്റി അംഗം കെ. വി. ഗോവിന്ദൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും പരപ്പ ബ്ലോക്ക് സെക്രട്ടറി പി.വി ശ്രീധരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം. വി. രാഘവൻ മാസ്റ്റർ വരവുചെലവ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് എം.വി, സരോജിനി ജില്ലാ വൈസ് പ്രസിഡണ്ട് പി.പി കുഞ്ഞികൃഷ്ണൻ, ജില്ലാ ജോ. സെക്രട്ടറി കെ.എസ് മുരളീധരൻ നായർ, ജില്ലാ കമ്മിറ്റി അംഗം വി.കെ ജോസഫ്, ബാലൻ ഒളിയക്കാൽ, പരപ്പ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ടി.എസ് സക്കറിയ,  ജോ. സെക്രട്ടറി കെ. പി മോഹനൻ എന്നിവർ സംസാരിച്ചു.

No comments