Breaking News

ഒടയംചാലിൽ കടന്നൽ ആക്രമണം നിരവധി പേർക്ക് പരിക്ക്


കാഞ്ഞങ്ങാട് : കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റ് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്കാണ് സംഭവം. പരീക്ഷ എഴുതാൻ പോവുകയായിരുന്ന കുട്ടിക്കും കടന്നൽ കുത്തേറ്റ് ഗുരുതരമായ പരിക്കേറ്റു. അട്ടേങ്ങാനം ഗവ ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഒടയംചാൽ നായിക്കയത്തെ അലൻ 12 നായിക്കയം സ്വദേശികളായ സബിൻ 40 ചന്ദ്രൻ 53 എന്നിവരെ പൂടംകല്ലിലെ പനത്തടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലനും സഹോദരി ആൻ മരിയയും പരീക്ഷ എഴുതുന്നതിനായി വീട്ടിൽ നിന്നും പോകുന്നതിനിടെയാണ് കടന്നൽ കുത്തേറ്റത്. അലന് മുഖത്തും തലക്കും ഉൾപ്പെടെ നിരവധി കുത്തുകൾ ഏറ്റു. കുട്ടികൾ തിരിഞ്ഞോടി വീട്ടിൽ കയറി വാതിൽ അടക്കുകയായിരുന്നു. ഈ സമയം എത്തിയ മറ്റുള്ളവർക്കും കുത്തേൽക്കുകയായിരുന്നു .മറ്റ് നിരവധി പേർക്ക് കൂടി കടന്നൽ കുത്തേറ്റെങ്കിലും ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടില്ല. അലനെ കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് മാറ്റി.

കാക്കകളോ പരുന്തോ കടന്നൽ കൂട്ടത്തെ ഇളക്കി യ താകാമെന്നാണ് കരുതുന്നത്. ഇവിടെ കടന്നൽ കൂട്ടം ഉണ്ടായ വിവരം നാട്ടുകാർ അറിഞ്ഞിരുന്നില്ല. ഇതുവഴി പോവുകയായിരുന്ന ടീം തായി കമ്പനിയുടെ ജീവനക്കാരാണ് ആദ്യം കടന്നൽ കുത്തേറ്റ കുട്ടിയെ കാർ മാർഗ്ഗം ആശുപത്രിയിൽ എത്തിച്ചത് .

No comments