Breaking News

പാറപ്പള്ളി മഖാമിൽ നേർച്ചയായി കിട്ടിയ കുതിര ലേലത്തിൽ പോയി


അമ്പലത്തറ : പാറപ്പള്ളി മഖാമിലേക്ക് നേർച്ചയായി ലഭിച്ച കുതിര ലേലത്തിൽ പോയി. 30000 രൂപക്കാണ് കുതിരയെ വാങ്ങിയത്. കാലിച്ചാം പാറയിലെ അബൂബക്കറാണ് കുതിരയെ സ്വന്തമാക്കിയത്. പത്തോളംപേർ ലേലത്തിൽ പങ്കെടുത്തു. ഇന്നലെ ഉച്ചക്ക് ജുമുഅ നിസ്ക്കാര ശേഷം പള്ളി പരിസരത്ത് ലേല നടപടികൾ ആരംഭിച്ചു.

ആടുമാടുകൾ യഥേഷ്ടം നേർച്ചയായി ഇവിടെത്തേക്ക് വരുന്നുണ്ടെങ്കിലും ഇത് ആദ്യമായയാണ് കുതിര നേർച്ചയായി പാറപ്പള്ളി മഖാമിലേക്ക് വന്നത്.

No comments