Breaking News

പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പരപ്പയുടെ ആഭിമുഖ്യത്തിൽ വനിതാദിനം സമുചിതമായി ആചരിച്ചു


പരപ്പ : പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പരപ്പയുടെ ആഭിമുഖ്യത്തിൽ വനിതാദിനം സമുചിതമായി ആചരിച്ചു.കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്ന ശ്രീമതി. രാധ ശ്രീമതി സരോജിനി എന്നിവരെ വനിത ദിനത്തിൽ പ്രിയദർശിനി ആദരിച്ചു.

ആയിരക്കണക്കിന് വിദ്യാർത്ഥികളെയാണ് ഈ കാൽനൂറ്റാണ്ട് കാലയളവിനിടയിൽ ഇവർ അന്നമൂട്ടിയത് ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി രാധാമണി ഇരുവർക്കും മൊമെന്റോ നൽകി.ശ്രീമതി ശ്രീജ ടീച്ചർ , ശ്രീമതി ശോഭന കാനത്തിൽ എന്നിവർ ഇരുവരെയും പൊന്നാട അണിയിച്ചു.ചടങ്ങിൽ പ്രിയദർശിനി പ്രസിഡണ്ട് ശ്രീ.കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു.സിജോ പി ജോസഫ് ,കെ മഹേഷ് കുമാർ , കുഞ്ഞി കൃഷ്ണൻ കക്കാണത്ത്, അബ്ദുൾ റഷീദ്, ശരത്ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. രാവിലെ  പരപ്പ ടൗൺ ശുചീകരണവും പ്രിയദർശിനി പ്രവർത്തകർ നടത്തിയിരുന്നു.

No comments