Breaking News

വാഹന അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലുള്ള പുന്നക്കുന്നിലെ രാജന് വേണം അലിവുള്ള മനസുകളുടെ ഒരു കൈ സഹായം...


വെള്ളരിക്കുണ്ട് : വാഹനഅപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ പുന്നക്കുന്നിലെ സി. കെ രാജൻ എന്ന ചോനാടൻ വീട്ടിൽ ചെനിയൻ (61))ആശുപത്രി വിടാൻ സുമനസുകളുടെ സഹായം തേടുന്നു...

കഴിഞ്ഞ മാസം 29 നാണ്   സി. കെ രാജന്  വീടിനടുത്ത്‌ വെച്ചുണ്ടായ വാഹനഅപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയത്.അയൽ വാസിയും ബന്ധുവൂമായ ആൾക്കൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയി മടങ്ങും വഴിയാണ് ഇവർ സഞ്ചരിച്ച ഓട്ടോ റിക്ഷ അപകടത്തിൽ പ്പെട്ടത്...

കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ നിന്നും മടങ്ങിയ രാജൻ സഞ്ചരിച്ച ഓട്ടോ റിക്ഷ അബദ്ധത്തിൽ ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ രാജൻഉൾപ്പെടെ മ്മൂന്ന് പേർക്ക് പരിക്ക് പറ്റി..

രാജന്റെ തലക്കായിരുന്നു പരിക്ക്. തലയോട്ടി പൊട്ടിയ നിലയിൽ മംഗലാപുരത്തെ ഫാദർ മുള്ളേഴ്‌സ് ആശുപത്രിയിൽ അടിയന്തിര ശാസ്ത്രക്രിയക്ക് ഉൾപ്പെടെ വിധേയനാക്കിയ രാജൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പുന്നക്കുന്നിലെ തീർത്തും നിർദ്ധനകുടുബത്തിലെ ഗൃഹ നാഥൻ കൂടിയാണ് രജൻ.

കൂലി വേല ചെയ്തുകിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പോയറ്റിയ രാജന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് പുറത്തിറങ്ങു വാൻ ഏകദേശം അഞ്ചു ലക്ഷം രൂപയോളം വേണം. രാജന്റെ കുടുംബത്തിന്  ഇത് താങ്ങാൻ കഴിയുന്നില്ല..

രാജന്റെയും കുടുബത്തിന്റെയും ദുരവസ്ഥ കണ്ട് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഗിരിജ മോഹനൻ രക്ഷാധികാരി യായി സി. കെ .രാജൻ ചികിത്സാ ധനസഹായക്കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്...

രാജനെ സഹായിക്കാൻ മനസ്സു കാണിക്കുന്നവർക്ക് യൂണിയൻ ബാങ്കിന്റെ വെള്ളരിക്കുണ്ട് ശാഖയിൽ രാജൻ ചികിത്സാധനസഹായകമ്മറ്റി ആരംഭിച്ച 

ടെ 179122010000807-.

( IFSC  UBIN0917915)

എന്നഏക്ക്വണ്ട് നമ്പറിലേക്ക് പണം അയക്കാം..

ഫോൺ : 6235876359.

No comments